പ്രധാന താള്‍ -> കാഴ്ചപ്പാട്
കാഴ്ചപ്പാട് PDF Print E-mail

                 1967ല്‍ ഇന്ത്യയിലാദ്യമായി ഭാഗ്യക്കുറി നടത്തിപ്പിനായി ഒരു പ്രത്യേക വകുപ്പ് രൂപികരിച്ചുകൊണ്ട് കേരളം - ദൈവത്തിന്റെ സ്വന്തം നാട് - അതിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി തുന്നി ചേര്‍ത്തു.അന്നത്തെ  സംസ്ഥാന ധനകാര്യ മന്ത്രിയായിരുന്ന ശ്രീ.പി . കെ . കുഞ്ഞ്സാഹിബിന്റെ ആശയമനുസരിച്ചാണ് വകുപ്പ് പ്രവര്‍ത്തനമാരംഭിച്ചത് . ഭാഗ്യക്കുറി വില്‍പ്പനയില്‍ നിന്നുള്ള വരുമാനം സംസ്ഥാനത്തെ സാധാരണകാരനും , പാവപ്പെട്ടവനും സ്ഥായിയായ ഒരു വരുമാനസ്രോതസും , സംസ്ഥാനത്തിന് ഒരു പ്രമുഖ നികുത്യേതര വരുമാന മാര്‍ഗ്ഗവുമാണെന്ന വസ്തുതയാണ് യാഥാര്‍ത്ഥ്യമായത് . വളരെ വേഗത്തില്‍ കേരളത്തിലുടനീളം ഭാഗ്യക്കുറി വകുപ്പിന്റെ പ്രചാരമേറി.

 

                     വകുപ്പിന്റെ സ്ഥാപക ഡയറക്ടറായിരുന്നത് അന്തരിച്ച പി.കെ.സെയ്തുമുഹമ്മദായിരുന്നു. 1967 സെപ്റ്റംബര്‍ 1 തീയതി പ്രവര്‍ത്തനമാരംഭിച്ച വകുപ്പ് അതേ വര്‍ഷം നവംബര്‍ 1 --------- ആം -തീയതി ആദ്യത്തെ ഭാഗ്യക്കുറി ടിക്കറ്റ് റിലീസ്‌ ചെയ്തു . ഒരു രൂപ മുഖവിലയുള്ളതും , 50,000 രൂപ ഒന്നാം സമ്മാനം വാഗ്ദാനം ചെയ്തതുമായ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് രണ്ടു മാസങ്ങള്‍ക്ക് ശേഷം 1968 ജനുവരി 26 ------ ആം തീയതി നടന്നു.

 

                    ഭാഗ്യക്കുറി നടത്തിപ്പില്‍ കേരള സംസ്ഥാന ഭാഗ്യക്കുറി രാജ്യത്തിനാകെ മാതൃകയായി. താമസമില്ലാതെ മറ്റുസംസ്ഥാനങള്‍ സ്വന്തമായി ഭാഗ്യക്കുറികള്‍ ആരംഭിക്കാന്‍ തുടങ്ങി . എന്നിരുന്നാലും നടത്തിപ്പിലെ സുതാര്യത , വിശ്യാസ്യത ഏജന്റുമാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്ഷേമനടപടികള്‍ എന്നിവയിലൂടെ കേരള സംസ്ഥാന ഭാഗ്യക്കുറി ഇപ്പോഴും സംസ്ഥാന ഭാഗ്യക്കുറികളില്‍ ഒന്നാമതായി നില്‍ക്കുന്നു .

 

                      നാമമാത്രമായ ജീവനകാരെക്കൊണ്ട് ആരംഭിച്ച വകുപ്പില്‍ ഇപ്പോള്‍ ഏകദേശം 465 ജീവനക്കാരും , തിരുവനന്തപുരത്ത് വികാസ്ഭവനില്‍ ഭാഗ്യക്കുറി ഡയറക്ടറേറ്റ് ,എറണാകുളത്ത് മേഖല ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടറേറ്റ് , 14 ജില്ലാ ഭാഗ്യക്കുറി ഓഫീസുകള്‍ എന്നിങ്ങനെ ഓഫീസുകളുമുണ്ട് . ഒരു കാലത്ത് ധനകാര്യ വകുപ്പിന് കീഴിലായിരുന്ന ഭാഗ്യക്കുറി വകുപ്പ് പിന്നീട് നികുതി വകുപ്പിന് കീഴില്‍ കൊണ്ടു വന്നു .