പ്രധാന താള്‍ -> ഭാഗ്യകുറി ഏജന്‍സി
ലോട്ടറി ഏജന്‍സി PDF Print

ഏകദേശം 20000 രജിസ്റ്റേര്‍ഡ് എജന്റുമാരും ഒരു ലക്ഷത്തോളം റീട്ടെയില്‍ വില്പനക്കാരുമടങ്ങുന്ന ബൃഹത്തായ ഒരു വിതരണ ശൃംഖല ഭാഗ്യക്കുറി വകുപ്പിന് കീഴിലുണ്ട് . ഒരു ഏജന്‍സി ആരംഭിക്കുന്നതിനോ ഭാഗ്യക്കുറി ഏജന്റാകുന്നതിനോ വളരെ ലളിതമായതും , ഭാരിച്ച മുതല്‍ മുടക്ക് ആവശ്യമില്ലാത്തതുമായ വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് . അനേകം അവിദഗ്ദ്ധരായ ആളുകള്‍ക്ക് തങ്ങളുടെ കുടുംബത്തിന് ലളിതമായ മാര്‍ഗ്ഗത്തിലൂടെ ഒരു സ്ഥിര വരുമാനം നേടികൊടുക്കുന്നതിന് ഇത്‌ സഹായകരമായിട്ടുണ്ട് . രണ്ട്‌ പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയും 200 രൂപ ഫീസുമടക്കം ബന്ധപ്പെട്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്ന 18 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നിന്നും കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്‍സി എടുക്കാവുന്നതാണ്.ഒരു കലണ്ടര്‍ വര്‍ഷത്തേയ്കാണ് പ്രാരംഭ രജിസ്ട്രേഷന് സാധുതയുള്ളത് . ഓരോ വര്‍ഷവും 50 രൂപ പുതുക്കല്‍ ഫീസ്‌ അടച്ച് ഏജന്‍സി പുതുക്കാവുന്നതാണ് . കൂടാതെ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നും 50 /- രൂപ ഫീസടച്ച് കാഷ്യല്‍ ഏജന്‍സി എടുക്കാവുന്നതാണ് . ഇപ്പോള്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നാണ് ഏജന്‍സി നല്‍കി വരുന്നത് .


 

ഏജന്റാകുന്നതിന്‌

നിലവില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്ന് മാത്രമേ ഏജന്‍സി അനുവദിക്കുന്നുള്ളൂ . ടിക്കറ്റ്‌ വാങ്ങുന്നതിന് ഏജന്റുമാര്‍ക്ക്‌ പണം , ഡിമാന്റ് ഡ്രാഫ്റ്റ്‌ ,സമ്മാന ടിക്കറ്റുകളുടെ എക്സ്ചേഞ്ച് ,ബാങ്ക് ഗ്യാരണ്ടിയിന്മേല്‍ ക്രെഡിറ്റ്‌ എന്നിവയില്‍ ഏതെങ്കിലുമൊരു സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ് . ഡയറക്ടറേറ്റ് , ജില്ലാ ഭാഗ്യക്കുറി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഭാഗ്യക്കുറി ഏജന്‍സി നല്‍കി വരുന്നു.ഏജന്‍സി നിലവിലുള്ള ജില്ലാ ഓഫീസുകള്‍ പെട്ടെന്ന് തിരിച്ചറിയുന്നതിന് ഓരോ ഏജന്‍സി നമ്പരിനും മുന്നില്‍ അതാത് ജില്ലാ കോഡ് കൂടി നല്‍കിയിരിക്കുന്നു .

 ക്രമ നം

ഓഫീസ്‌

കോഡ്

1

ഡയറക്ടറേറ്റ്,തിരുവനന്തപുരം

എല്‍

2

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,തിരുവനന്തപുരം

റ്റി

3

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ , കൊല്ലം

ക്യൂ

4

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,പത്തനംതിട്ട

എച്ച്

5

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,ആലപ്പുഴ

6

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,ഇടുക്കി

വൈ

7

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,കോട്ടയം

കെ

8

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,എറണാകുളം

9

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,തൃശൂര്‍

ആര്‍

10

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,പാലക്കാട്‌

പി

11

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,മലപ്പുറം

എം

12

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,കോഴിക്കോട്

ഡി

13

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,വയനാട്

ഡബ്ല്യു

14

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,കണ്ണൂര്‍

സി

15

ജില്ലാ ഭാഗ്യക്കുറി ഓഫീസ്‌ ,കാസര്‍കോഡ്

എസ്‌


 ഏതെങ്കിലുമൊരു ഏജന്റിന് എതിരെ വ്യക്തമായ പരാതി ലഭിക്കുന്ന പക്ഷം പ്രസ്തുത ഏജന്റിന് നല്‍കിയ ഏജന്‍സി അന്വേഷണ വിധേയമായി റദ്ദാക്കാന്‍ വകുപ്പിന് അധികാരമുണ്ടായിരിക്കും .ഭാഗ്യക്കുറി ഏജന്റുമാരുടെ ക്ഷേമനിധി

ഭാഗ്യക്കുറി ഏജന്റുമാരുടെ ക്ഷേമനിധി 1991-ല്‍ ആരംഭിച്ചു . പ്രതിമാസ വരിസംഖ്യയായി നിശ്ചയിച്ചിട്ടുള്ള തുക ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ ഒടുക്കി ഓരോ ഏജന്റിനും ക്ഷേമനിധിയില്‍ അംഗത്വമെടുക്കാവുന്നതാണ് . ഭാഗ്യക്കുറി ഏജന്റുമാരുടെ ക്ഷേമനിധി വില്പ്പനക്കാരെക്കൂടി ഉള്‍പ്പെടുത്തി ഏജന്റുമാരുടെയും , വില്പ്പനക്കാരുടെയും ക്ഷേമനിധി എന്നാക്കി മാറ്റി പ്രവര്‍ത്തിച്ചു വരുന്നു . 14 ജില്ലാ ഓഫീസുകള്‍ക്ക് പുറമേ തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരു ഹെഡ്ഡോഫീസും പ്രവര്‍ത്തിച്ചു വരുന്നു . ക്ഷേമനിധി പദ്ധതികള്‍ , അംഗങ്ങള്‍ക്കുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ , ക്ഷേമനിധിയുടെ പൊതുവിലുള്ള പ്രവര്‍ത്തനം എന്നിവയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ക്ഷേമനിധിയുടെ മുഖ്യ കാര്യാലയത്തില്‍ നിന്നും ജില്ലാ ഭാഗ്യക്കുറികളോട് അനുബന്ധിച്ചുള്ള ജില്ലാ ക്ഷേമനിധി ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.