പ്രധാന താള്‍ -> സമ്മാന ഘടന
സമ്മാനഘടന PDF Print E-mail

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 7 പ്രതിവാര ഭാഗ്യക്കുറിയും , ഒരു വര്‍ഷം ആറ് ബമ്പര്‍ ഭാഗ്യക്കുറികളും നടത്തി വരുന്നു . പ്രതിവാര ഭാഗ്യക്കുറി 5 പരമ്പരകളിലും ബമ്പര്‍ ഭാഗ്യക്കുറികള്‍ 5 പരമ്പരകളിലും അച്ചടിക്കുന്നു . വിഷു , തിരുവോണം , പൂജ , ക്രിസ്തുമസ് - ന്യൂഇയര്‍ , മണ്‍സൂണ്‍ , ശബരി എന്നീ ബമ്പര്‍ ഭാഗ്യക്കുറികളും പ്രതീക്ഷ, ധനശ്രീ, വിന്‍-വിന്‍, അക്ഷയ, ഭാഗ്യനിധി, കാരുണ്യ, പൗര്‍ണമി എന്നീ പ്രതിവാര ഭാഗ്യക്കുറികളുമാണ്  ഇപ്പോള്‍ നടത്തി വരുന്നത്.

 Prize Structure/Revised

PRIZE STRUCTURES,AGENTS COMMISSION  AND THE TERMS AND CONDITIONS OF WEEKLY AND BUMPER LOTTERIES


Weekly Lotteries

  

                    

Weekly Lotteries

 MONDAYWIN -WIN (Download Prize Structure)
 TUESDAYDHANASREE (Download Prize Structure)
 WEDNESDAYAKSHAYA (Download Prize Structure)
 THURSDAY

PRATHEEKSHA (Download Prize Structure)

Renamed As KARUNYA PLUS From KN-1 Onwards

 (Download Prize Structure)

 FRIDAYBHAGYANIDHI (Download Prize Structure)
 SATURDAYKARUNYA (Download Prize Structure)
 SUNDAYPOURNAMI (Download Prize Structure)

 

 

Bumper Lotteries

 

                                                       Bumper Lotteries
         Vishu     (Download Prize Structure)                         Thiruvonam (Download Prize Structure)
         Pooja    (Download Prize Structure) 
         X'mas- newyear (Download Prize Structure)      
        Monsoon (Download Prize Structure)          Summer (Download Prize Structure)

 

സമ്മാന ഘടന , ഏജന്റ്സ് കമ്മീഷന്‍ , നിയമാവലി
 

 

 

 

 

സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ടിക്കറ്റ്‌ അച്ചടി വിതരണം അനുബന്ധ ജോലികള്‍ എന്നിവ നടന്നു വരുന്നു . ഡയറക്ടറുടെ നിയന്ത്രണത്തില്‍ പാനല്‍ ആര്‍ട്ടിസ്റ്റിന്റെ സേവനം പ്രയോജനപ്പെടുത്തി ടിക്കറ്റ്‌ രൂപകല്‍പ്പന നിര്‍വ്വഹിച്ചു വരുന്നു . പാനല്‍ ആര്‍ട്ടിസ്റ്റ് തയ്യാറാക്കുന്ന ടിക്കറ്റ്‌ ഡിസൈന്‍ ഡയറക്ടര്‍ അംഗീകരിക്കുന്ന മുറയ്ക്ക് അച്ചടിയ്ക്കായി നല്‍കുന്നു . ടിക്കറ്റിന്റെ മുന്‍വശത്ത് ഭാഗ്യക്കുറിയുടെ പേര് , നമ്പര്‍ , നറുക്കെടുപ്പ് തീയതി , ടിക്കറ്റ്‌ നമ്പര്‍ തുടങ്ങിയവയും പിന്‍പുറത്ത് സമ്മാന ഘടന ,സമ്മാന തുക ലഭിക്കുന്നതിനുള്ള നടപടിക്രമം തുടങ്ങിയവയും അച്ചടിച്ചിരിക്കും . ഭാഗ്യക്കുറി വകുപ്പ് ഇപ്പോള്‍ വില്‍പ്പന നടത്തുന്ന ടിക്കറ്റുകളില്‍ പ്രതിവാര ഭാഗ്യക്കുറി 20 രൂപയും ബമ്പര്‍ ടിക്കറ്റുകള്‍ക്ക് 100 രൂപയുമാണ് മുഖവിലയായി നിശ്ചയിച്ചിട്ടുള്ളത് .

 

അച്ചടിക്കേണ്ട ടിക്കറ്റുകളുടെ എണ്ണവും പരമ്പരയുടെ എണ്ണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും ഡയറക്ടര്‍ തീരുമാനിക്കുന്നതാണ് . ടിക്കറ്റ്‌ അച്ചടി സംബന്ധമായ എല്ലാ ജോലികളും സര്‍ക്കാര്‍ പ്രസ്സുകളിലാണ്‌ നിര്‍വ്വഹിക്കുന്നത് വിന്‍-വിന്‍  പ്രതിവാര ഭാഗ്യക്കുറി ടിക്കറ്റുകള്‍ കാക്കനാട് കേരള ബുക്സ് ആന്‍ഡ്‌ പുബ്ലിക്കേഷന്‍സ് സൊസൈറ്റി പ്രസ്സില്‍ അച്ചടിക്കുന്നു ബമ്പര്‍ ടിക്കറ്റുകള്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലുള്ള കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്‍ഡ്‌ റിപ്രോഗ്രാഫിക് സ് സെന്ററിലാണ് അച്ചടിക്കുന്നത് .

 

പ്രതിവാര ഭാഗ്യക്കുറികള്‍ക്ക് 25 എണ്ണവും , ബമ്പര്‍ ഭാഗ്യക്കുറികള്‍ക്ക് 10 എണ്ണവുമടങ്ങിയ കെട്ടുകളായാണ് ടിക്കറ്റുകള്‍ അച്ചടിക്കുന്നത് . പ്രസ്സുകളില്‍ അച്ചടിച്ച ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പിലേക്കയക്കുന്നു . തുടര്‍ന്ന് ടിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും , സ്റ്റോക്ക്‌ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വില്‍പ്പനയ്ക്കായി ഡയറക്ടറേറ്റ് , മേഖല ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും ജില്ലാ ഭാഗ്യക്കുറി ഓഫീസുകളിലേക്ക് വിതരണം ചെയ്യുകയും ചെയുന്നു . ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ നിന്നും കൈപ്പറ്റുന്ന ടിക്കറ്റുകള്‍ വീണ്ടും സൂക്ഷ്മ പരിശോധന നടത്തുകയും ഭാഗ്യക്കുറി വകുപ്പിന്റെ സീല്‍ പതിപ്പിക്കുകയും ചെയ്യുന്നു . ടിക്കറ്റുകളുടെ കടക്കുറ്റി മുറിച്ചുമാറ്റിയ ശേഷം ഏജന്റുമാര്‍ക്ക് വില്‍പ്പന നടത്തുന്നു .