പ്രധാന താള്‍ -> നറുക്കെടുപ്പ് രീതി
നറുക്കെടുപ്പ് രീതി PDF Print

ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ തികച്ചും സുതാര്യമായി നടപ്പിലാക്കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട് .നറുക്കെടുപ്പുകള്‍ക്ക് ഒരു പൊതുവായ വേദി തെരഞ്ഞെടുക്കുന്നതിന് പകരം ,ന്റുമാരുടെയും പൊതു ജനങ്ങളുടെയും ഇക്കാര്യത്തിലുള്ള അഭിപ്രായം പരിഗണിച്ചു ഓരോ നറുക്കെടുപ്പിന്റെയും വേദി നിശ്ചയിച്ചു വരുന്നു. നറുക്കെടുപ്പ് സ്ഥലം/വേദി നിശ്ചയിച്ചു കഴിഞ്ഞാല്‍ ബന്ധപെട്ട നിയമസഭാ സാമാജികന്‍ ചെയര്‍മാനായും മറ്റ് സാമുഹിക സംസ്കാരിക ,രാഷ്ട്രിയ രംഗത്തെ പ്രമുഖര്‍ കമ്മിറ്റി അംഗങ്ങളായുള്ള ഒരു നറുക്കെടുപ്പ് സമിതി നറുക്കെടുപ്പ് നടത്തുന്നു .നറുക്കെടുപ്പിന് മുമ്പ് തന്നെ നറുക്കെടുപ്പ് വേദി,നറുക്കെടുപ്പ് സമിതി അംഗങ്ങള്‍ എന്നിവയെ സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചു വരുന്നതിനാല്‍ ഓരോ നറുക്കെടുപ്പിലും പൊതു ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും സമിതി അംഗങ്ങള്‍ നറുക്കെടുത്ത് കഴിഞ്ഞാല്‍ പൊതു ജനങ്ങള്‍ക്ക് നേരിട്ട് നറുക്കെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകാനും വകുപ്പ് സൗകര്യമൊരുക്കുന്നു.

 

ഭാഗ്യക്കുറി ടിക്കറ്റ്


 ഒരു പ്രത്യേക അക്ഷരകോഡ് സഹിതം ഒരു ലക്ഷത്തില്‍ ആരംഭിക്കുന്ന നമ്പരുകളാണ് ഭാഗ്യക്കുറി ടിക്കറ്റില്‍ അച്ചടിക്കുന്നത് .ഓരോ നമ്പരിനും മുകളില്‍ ഭാഗ്യക്കുറിയുടെ പേരിനെയും പരമ്പരയേയും പ്രതിനിധാനം ചെയുന്ന രണ്ട് അക്ഷര കോഡുകളും ഉണ്ടായിരിക്കും.

ഉദാ : കെ.എല്‍.123456 എന്ന നമ്പര്‍ ടിക്കറ്റില്‍ കെ - എന്ന അക്ഷരം കൈരളി ഭാഗ്യക്കുറിയെയും,എല്‍ - എന്നത് പരമ്പരയേയും സൂചിപ്പിക്കുന്നു.

 

ഇനി നറുക്കെടുപ്പ് നടത്തുന്നതെങ്ങനെയെന്ന് നോക്കാം .


ഇതിലേക്കായി ഏഴ് വിവിധ നിറങ്ങളോടുകൂടിയ ഡ്രമ്മുകളും, ഡ്രമ്മിന്റെ അതെ നിറത്തോട് കൂടിയ പ്ലാസ്റ്റിക്‌ പേഴ്സുകളും ടോക്കണുകളുമാണ് ഉപയോഗിക്കുന്നത്.ആദ്യത്തെ ഡ്രം പരമ്പരയേയും ,തുടര്‍ന്നുള്ളവ ലക്ഷം മുതല്‍ ഒറ്റ വരെയുള്ള സ്ഥാനങ്ങളെയും പ്രതിനിധാനം ചെയുന്നു.പരമ്പരയെ പ്രതിനിധാനം ചെയുന്ന ആദ്യത്തെ ഡ്രമ്മില്‍ ,നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വിവിധ പരമ്പരകള്‍ ഓരോ ടോക്കണില്‍ ആലേഖനം ചെയ്തത് പ്ലാസ്റ്റിക്‌ പേഴ്സിനുള്ളിലാക്കി നിക്ഷേപിക്കുന്നു.അടുത്തതായി രണ്ടാമത് കാണുന്ന ലക്ഷത്തിന്റെ സ്ഥാനത്തെ പ്രതിനിധാനം ചെയുന്ന ഡ്രമ്മാണ് .ഈ ഡ്രമ്മില്‍ നറുക്കെടുക്കുന്ന ലോട്ടറിക്ക് അച്ചടിച്ച ടിക്കറ്റുകളുടെ ആരംഭ അക്കവും ,അവസാന അക്കവും കണക്കിലെടുത്ത് ടോക്കണടങ്ങിയ പേഴ്സുകള്‍ നിക്ഷേപിക്കുന്നു.ഉദാ :1 ലക്ഷം മുതല്‍ 499999 വരെയുള്ള ടിക്കറ്റുകളാണ് ഓരോ പരമ്പരയിലും അച്ചടിച്ചിട്ടുള്ളതെങ്കില്‍ 1 ,2 ,3 , 4 എന്നീ ടോക്കണുകള്‍ പ്ലാസ്റ്റിക്‌ പേഴ്സിലാക്കി നിക്ഷേപിക്കുന്നു.തുടര്‍ന്നുള്ള ഡ്രമ്മുകളില്‍ 1 മുതല്‍ 9 വരെയും പൂജ്യവും ഉള്‍പ്പെടെയുള്ള അക്കങ്ങള്‍ ആലേഖനം ചെയ്ത ടോക്കണുകള്‍ പ്രത്യേകം പ്ലാസ്റ്റിക്‌ പേഴ്സിലാക്കി നിക്ഷേപിക്കുന്നു.ഇപ്പോള്‍ ഡ്രമ്മുകളെല്ലാം നറുക്കെടുപ്പിന് സജ്ജമായി കഴിഞ്ഞു .നറുക്കെടുപ്പ് കമ്മിറ്റി അംഗങ്ങള്‍ നറുക്കെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നറുക്കെടുക്കുന്ന ഭാഗ്യക്കുറിയില്‍ വില്‍പ്പന നടത്തിയതും ,വില്‍ക്കാത്തതുമായ ടിക്കറ്റുകളുടെ വിശദാംശം പരിശോധനയ്ക്ക് നല്‍കുന്നു.

 

 നറുക്കെടുപ്പ്


 ഡ്രമ്മുകളില്‍ ടോക്കണ്‍ നിറഞ്ഞു കഴിഞ്ഞാല്‍ ,നറുക്കെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ ഓരോ ഡ്രമ്മിന്റെയും ഹാന്‍ഡില്‍ പിടിച്ചു വേഗത്തില്‍ തിരിക്കുമ്പോള്‍ ഡ്രമ്മിനുള്ളില്‍ നിക്ഷേപിച്ചിട്ടുള്ള പ്ലാസ്റ്റിക്‌ പേഴ്സുകള്‍ നല്ലവണ്ണം ഇളകി ഇടകലരുന്നു.തുടര്‍ന്ന് നറുക്കെടുപ്പ് സമിതിയുടെ ചെയര്‍മാന്‍ ഓരോ ഡ്രമ്മില്‍ നിന്നും ഓരോ ടോക്കണ്‍ എടുത്ത് ഒന്നാം സമ്മാനം നിശ്ചയിക്കുന്നു.ഓരോ ടോക്കണും എടുത്ത് കഴിഞ്ഞാല്‍ ആയത് പൊതു ജനങ്ങളെ നേരിട്ട് കാണിക്കുകയും നമ്പറുകള്‍ വേദിയുടെ അഭിമുഖമായി സ്ഥാപിച്ചിട്ടുള്ള കറുത്ത ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയുന്നു.ഇതേ രീതിയില്‍ തുടര്‍ന്നുള്ള മുഴുവന്‍ സമ്മാന നമ്പരുകളും നറുക്കെടുക്കുന്നു.ഇത്തരത്തില്‍ നറുക്കെടുക്കുമ്പോള്‍ അച്ചടിക്കാത്തതോ ,വില്‍പ്പന നടത്താത്തതോ ആയ ടിക്കറ്റുകള്‍ക്കും നറുക്ക് വീഴുന്നതാണ്.അപ്രകാരം സംഭവിക്കുകയാണെങ്കില്‍ ആ നമ്പര്‍ അപ്പോള്‍ തന്നെ റദ്ദു ചെയ്ത് വില്‍പ്പന നടത്തിയ ടിക്കറ്റിനു സമ്മാനം ലഭിക്കുന്നത് വരെ നറുക്കെടുപ്പ് ആവര്‍ത്തിക്കുന്നു.നറുക്കെടുക്കുന്ന ഓരോ നമ്പറും സമ്മാന രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും നറുക്കെടുപ്പ് സമിതിയംഗങ്ങളെ കൊണ്ട് സാക്ഷ്യപ്പെടുത്തുകയും ചെയുന്നു.നറുക്കെടുപ്പ് സമിതി അംഗങ്ങള്‍ എല്ലാം നറുക്കെടുപ്പ് കഴിഞ്ഞാല്‍ നറുക്കെടുപ്പ് കാണാനെത്തിയ പൊതുജനങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും ശേഷിക്കുന്ന സമ്മാന നമ്പറുകള്‍ നറുക്കെടുക്കാവുന്നതാണ്.