പ്രധാന താള്‍ -> സമ്മാന അവകാശം
സമ്മാന അവകാശം PDF Print

സമ്മാനാര്‍ഹര്‍ സമ്മാന ടിക്കറ്റുകള്‍ ആവശ്യം വേണ്ട രേഖകള്‍ സഹിതം നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെട്ട ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകള്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളിലും ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാന ടിക്കറ്റുകള്‍ സമ്മാനത്തുകയ്കായി ഡയറക്ടറേറ്റിലുമാണ് ഹാജരാക്കേണ്ടത് .സമ്മാന ടിക്കറ്റിന്റെ പിന്‍പുറത്ത് യഥാസ്ഥാനത്ത് സമ്മനാര്‍ഹന്റെ പേര് ,വിലാസം ,ഒപ്പ് എന്നിവ രേഖപ്പെടുത്തുകയും താഴെ പറയുന്ന രേഖകള്‍ ഒപ്പം ഹാജരാക്കേണ്ടതുമാണ്.***

 1. സമ്മാനാവകാശത്തിനുള്ള അപേക്ഷയും സമ്മാനാര്‍ഹന്റെ ഒപ്പ് പതിപ്പിച്ച സമ്മാന ടിക്കറ്റിന്റെ രണ്ടു പുറത്തിന്റെയും ഫോട്ടോ പകര്‍പ്പ് (ഗസറ്റഡ് ഓഫീസര്‍ /നോട്ടറി സാക്ഷ്യപ്പെടുത്തിയത് ).

 2. സമ്മാനാര്‍ഹന്റെ രണ്ടു പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ (ഗസറ്റഡ് ഓഫീസര്‍ /നോട്ടറി സാക്ഷ്യപ്പെടുത്തിയത് ).

 3. ഒരു രൂപ റവന്യൂ സ്റ്റാമ്പ്‌ ഒട്ടിച്ചതും സമ്മാനര്‍ഹന്റെ പേരും മുഴുവന്‍ മേല്‍വിലാസവും അടങ്ങിയതുമായ സ്റ്റാമ്പ്‌ രസീത് (ഡൗണ്‍ലോഡ്).

 4. സമ്മാനാര്‍ഹര്‍ പ്രായപൂര്‍ത്തിയാകാത്ത പക്ഷം ബന്ധപ്പെട്ട അധികാരിയില്‍ നിന്നും ലഭിച്ച ഗാര്‍ഡിയന്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ്.

 5. സംയുക്ത സമ്മാനവകാശത്തിനു അപേക്ഷ നല്‍കുന്ന പക്ഷം ,സമ്മാനര്‍ഹരില്‍ ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനു അധികാരപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം കൂടാതെ ഇക്കാര്യത്തില്‍ 50 /- രൂപ മുദ്രപത്രത്തില്‍ നല്‍കേണ്ട സംയുക്ത പ്രസ്താവന .

 6. തിരിച്ചറിയല്‍ തെളിയിക്കുന്നതിനുപോല്‍ബലകമായ രേഖ സാക്ഷ്യപ്പെടുത്തിയത് (പാന്‍ കാര്‍ഡിന്റെ ഫോട്ടോ പകര്‍പ്പ് (ലഭ്യമെങ്കില്‍)/വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് /ഡ്രൈവിംഗ് ലൈസന്‍സ് / റേഷന്‍ കാര്‍ഡ്‌ (പകര്‍പ്പ് )/പാസ്പോര്‍ട്ട്‌ (പകര്‍പ്പ് ).

ദേശസാല്‍കൃത /ഷെഡ്യൂള്‍ഡ് /സഹകരണ ബാങ്കുകള്‍ വഴിയും സമ്മാന ടിക്കറ്റുകള്‍ ഹാജരാക്കാവുന്നതാണ് .സമ്മാനാര്‍ഹര്‍ സമ്മാന ടിക്കറ്റുകള്‍ ബന്ധപ്പെട്ട ബാങ്കില്‍ ഹാജരാക്കേണ്ടതും,ബാങ്ക് അധികൃതര്‍ സമ്മാന ടിക്കറ്റുകള്‍ താഴെ പറയുന്ന അധിക രേഖകള്‍ സഹിതം ഭാഗ്യക്കുറി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതുമാണ്.

 1. സമ്മാര്‍ഹനില്‍ നിന്നുള്ള അധികാര സാക്ഷ്യപത്രം (ഡൗണ്‍ലോഡ് ).

 2. സമ്മാന ടിക്കറ്റ് കൈപ്പറ്റുന്ന ബാങ്കില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് (ഡൗണ്‍ലോഡ് ).

 3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ ബാങ്കില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് (ഡൗണ്‍ലോഡ് ).

   

നികുതി

 

10,000 /- രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയിന്മേല്‍ നിലവിലുള്ള നിരക്കനുസരിച്ച് നികുതി കിഴിക്കുന്നതും ,കേന്ദ്ര സര്‍ക്കാര്‍ അക്കൌണ്ടില്‍ ഒടുക്കുന്നതുമാണ് .10,000 /- രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയില്‍ നിന്നും 30% ഉം എല്ലാ ഏജന്റ്സ് പ്രൈസ് ക്ലൈയിമുകളില്‍ നിന്നും 10% ഉം ആദായ നികുതിയായി കിഴിവ് ചെയുന്നു .നിലവിലുള്ള ആദായ നികുതി നിയമ പ്രകാരം വിദ്യാഭ്യാസ സെസ്സ് സര്‍ച്ചാര്‍ജ്ജ് എന്നിവ ഈടാക്കുന്നില്ല .


** 1 ലക്ഷം രൂപയ്ക്ക് മുകളില്‍ 20 ലക്ഷം വരെയുള്ള സമ്മാന ടിക്കറ്റുകള്‍ ഡയറക്ടറേറ്റില്‍ സമ്മാന വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ക്കും 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാന ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ക്കും സമര്‍പ്പിക്കേണ്ടതാണ് .