പ്രധാന താള്‍ -> സംശയനിവാരണം
എഫ് .എ.ക്യു PDF Print E-mail

                           ഈ വിഭാഗത്തില്‍ ഭാഗ്യക്കുറി ഏജന്‍സി രജിസ്ട്രെഷന്‍,വില്‍പ്പന സംബന്ധിച്ച നടപടി ക്രമം ,സമ്മാന ക്ലെയിമുകള്‍ തുടങ്ങിയവ സംബന്ധിച്ച് ഉയര്‍ന്ന് വരാറുള്ള ചോദ്യങ്ങളാണ്.

 

ഒരു ഭാഗ്യക്കുറി ടിക്കറ്റ് വാങ്ങിയാല്‍ ആദ്യമായി ഞാനെന്തു ചെയ്യണം ?

ഏതൊരു ഭാഗ്യക്കുറി ടിക്കെറ്റിന്റെയും ഉടമസ്ഥാവകാശം ടിക്കറ്റിന്റെ പിന്‍വശത്ത് യഥാസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര്, മേല്‍വിലാസം ,ഒപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത് .അതിനാല്‍ ടിക്കറ്റ് വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ പിന്‍ വശത്ത് നിങ്ങളുടെ പേര്,മേല്‍വിലാസം ,ഒപ്പ് എന്നിവ രേഖപ്പെടുത്താന്‍ മറക്കാതിരിക്കുക .

എനിക്ക് ഒരു ഭാഗ്യക്കുറി നറുക്കെടുപ്പില്‍ പങ്കെടുക്കാനാവുമോ ?

മറ്റു സംസ്ഥാന ഭാഗ്യക്കുറികളില്‍ നിന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വേറിട്ട്‌ നില്‍ക്കുന്നതിനു പ്രധാന കാരണം അത് അവലംബിച്ചു പോരുന്ന നറുക്കെടുപ്പ് രീതിയാണ് .വ്യെക്തവും സുതാര്യവുമായ നടപടി ക്രമം ഇക്കാര്യത്തില്‍ അവലംബിക്കുക വഴി പൊതു ജനങളുടെ പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പാക്കുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് നറുക്കെടുപ്പുകള്‍ നടത്തുന്നു.ഏതൊരാള്‍ക്കും നറുക്കെടുപ്പ് സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരിക്കും.നറുക്കെടുപ്പ് സ്ഥലത്തെ സംബന്ധിച്ച വിവരം ബന്ധപ്പെട്ട എജെന്റുമാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭ്യമാണ് .

എനിക്ക് എന്തെങ്കിലും സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയും ?

നറുക്കെടുപ്പ് കഴിഞ്ഞു തൊട്ടടുത്ത ദിവസത്തെ പ്രമുഖ പത്രങ്ങളില്‍ ഫലം പ്രസിദ്ധീകരിക്കുന്നു . എജെന്റുമാരില്‍ നിന്നും ഫലം ലഭ്യമായിരിക്കും.കൂടാതെ www.kerala.gov.in, www.keralalotteries.in എന്നീ വെബ്‌സൈറ്റുകളിലും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട് .