പ്രധാന താള്‍ -> മൊബൈല്‍ ഇ ഗവേര്‍ണന്‍സ്
മൊബൈല്‍ ഇ ഗവേര്‍ണന്‍സ് PDF Print E-mail

25-05-2011 - ലെ സര്‍ക്കാര്‍ ഉത്തരവ് സാധാരണ നം - 38 / 2011 / ഐ ടി ഡി പ്രകാരം ഭാഗ്യക്കുറി വകുപ്പില്‍ മൊബൈല്‍ ഇ ഗവേര്‍ണന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ സംസ്ഥാന ഐ ടി മിഷനെ ചുമതലപ്പെടുത്തി . വിവിധ വകുപ്പുകളിലെ മൊബൈല്‍ ഇ ഗവേര്‍ണന്‍സ് പരിപാടികളുടെ ഔപചാരികമായ ഉത്ഘാടന കര്‍മ്മം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിര്‍വ്വഹിക്കുകയുണ്ടായി . അതിന്‍ പ്രകാരം ഭാഗ്യക്കുറി വകുപ്പില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന ഐ ടി മിഷന്‍ മെ.മോബ്മി വയര്‍ലസ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയും ടി. സ്ഥാപനം സമയബന്ധിതമായി പ്രസ്തുത സംവിധാനം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് . ഇതിലൂടെ പൊതുജനങ്ങള്‍ " എപ്പോഴും എവിടെയും " വിവരശേഖരണത്തിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട് .

സംസ്ഥാന ഐ ടി മിഷന്‍ ഈ പദ്ധതി നടത്തിപ്പിനുള്ള അടിസ്ഥാന സൗകര്യ വികസനം ഏര്‍പ്പെടുത്തുകയും വകുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് . ഇത് പ്രകാരം മൊബൈല്‍ ഫോണ്‍ വഴി എസ് .എം . എസ് സന്ദേശത്തിലൂടെ ഒരു വ്യക്തിയ്ക്ക് ഭാഗ്യക്കുറി നറുക്കെടുപ്പ്ഫലം ലഭ്യമാകുന്നതാണ് .

എസ് .എം . എസ് അയയ്ക്കേണ്ട നമ്പര്‍ - 537252 .

എസ് .എം . എസ് മാതൃക –... ടൈപ്പ്  lottery (space) drawnumber (space) series (space) 10 digit number .

ഓരോ എസ് .എം .എസിനും ബി.എസ് .എന്‍ .എല്‍ വരിക്കാരില്‍ നിന്നും 2 രൂപ വീതവും മറ്റ് സേവന ദാതാക്കളുടെ വരിക്കാരില്‍ നിന്നും 3 രൂപ വീതവും ഈടാക്കുന്നതാണ് . ഇത് കൂടാതെ ഹ്രസ്വ പരസ്യങ്ങള്‍, സന്ദേശങ്ങള്‍, അറിയിപ്പുകള്‍ എന്നിവ ക്യൂക്ക് എസ് . എം .എസ്സ് , ഗ്രൂപ്പ്‌ എസ് . എം .എസ്സ് എന്നിവ വഴി വകുപ്പില്‍ നിന്നും മൊബൈലില്‍ അയക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട് .